പാർക്കിങ് തർക്കം : വർണ്ണ തിയ്യേറ്റർ ഉടമയും, ജോലിക്കാരനും ചേർന്ന് സമീപവാസിയെ വെട്ടിക്കൊലപ്പെടുത്തി


മാപ്രാണം :
പാർക്കിങ്ങ് സംബന്ധിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മാപ്രാണം വർണ്ണ തിയ്യേറ്റർ ഉടമയും, ജോലിക്കാരനും ചേർന്ന് തിയ്യേറ്ററിന്റെ പുറകുവശത്തെ താമസക്കാരനായ വാലത്ത് രാജനെയും, മരുമകനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രാജൻ തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മരുമകൻ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവിടെ സിനിമക്ക് വരുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. തിയ്യേറ്റർ ഉടമ സഞ്ജയ്‌യും , സഹായിയും ഒളിവിലാണെന്ന് ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. രാജൻ ശനിയായഴ്ച പുലർച്ചെ ഒന്നരയോടെ ആശുപത്രിയിൽ മരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top