കോലോത്തുംപടി അപകട മരണം : ബസുകളുടെ അമിതവേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു


ഇരിങ്ങാലക്കുട :
ബസിന്‍റെ അമിതവേഗത മൂലമുണ്ടായ കോലോത്തുംപടിയിലെ അപടത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അപകട സ്ഥലത്ത് മെഴുകുതിരി കത്തിച്ചും റോഡ് ഉപരോധിച്ചും ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ബസുകളുടെ മരണപ്പാച്ചിലിനിടെ അപകട മരണങ്ങൾ കൂടുന്നതിൽ പ്രതിഷേധയോഗം ആശങ്ക പ്രകടിപ്പിച്ചു.

പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ, സെക്രട്ടേറിയറ്റ് അംഗം വി.എച്ച്. വിജീഷ്, വി.എച്ച്.സഫീർ, അക്ഷയ് തറയിൽ, പി.ആർ.രാഹുൽ, എം.കെ.അജീഷ്, കെ.എസ്.അക്ഷയ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച ഉച്ചക്ക് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ കല്ലംകുന്ന് സ്വദേശി കൈതയിൽ ശശിധരനാണ് (50) ദാരുണമായി കൊല്ലപ്പെട്ടത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top