താളമേള വാദ്യഘോഷങ്ങളോടെ ഇരിങ്ങാലക്കുടയിലും വർണ്ണ പുലികളിറങ്ങി


ഇരിങ്ങാലക്കുട :
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തിരുവോണ പിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ പുലിക്കളി ആഘോഷം സംഘടിപ്പിച്ചു. പുലിവേഷമിട്ടവർ നഗരവീഥികളിൽ ആടിത്തിമിർക്കുന്നത് കാണാൻ വഴിയോരങ്ങളിൽ ജനത്തിരക്കും ഉണ്ടായിരുന്നു. പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ വഴി വൈകീട്ട് 6:30 ന് അയ്യങ്കാവ് മൈതാനത്ത് സമാപിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top