സേവാഭാരതി ഷംഷാദിനായി നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം 14ന്


ഇരിങ്ങാലക്കുട :
സേവനത്തിന് പുതിയ മാനം നൽകികൊണ്ട് മാങ്ങാ കച്ചവടക്കാരനായ പൊറത്തിശ്ശേരിയിലെ സുന്ദരൻ പേടിക്കാട്ടുപറമ്പിൽ സേവാഭാരതിയിലൂടെ 50 സെന്‍റ്  സ്ഥലം അർഹരായ 13 പേർക്കായി കൈമാറിയതിൽ സേവാഭാരതി ഇരിങ്ങാലക്കുട ചെമ്മണ്ടയിൽ പാളയംകോട്ട് ഷംഷാദിനായി നേരിട്ട് നിർമ്മിച്ച ആദ്യ വീടിന്‍റെ താക്കോൽദാനം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

ചെമ്മണ്ട ശാരദ ഗുരുകുലം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും പാറ്റ്ന ഹൈക്കോടതി റിട്ടയേർഡ് ചീഫ് ജസ്റ്റിസുമായ കെ ബി കോശി താക്കോൽദാനം നിർവഹിക്കും. പൊറത്തിശ്ശേരി വിവേകാനന്ദ ആശ്രമത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും, ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദ് ഇമാം പി എൻ എ കബീർ മൗലവി ആശംസ പ്രസംഗം നടത്തും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top