ശാന്തിനഗർ ഷിവൽറി റിക്രിയേഷൻ ക്ലബ്ബിന്‍റെ ഓണാഘോഷംഇരിങ്ങാലക്കുട :
സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായ ഓണത്തെ വരവേൽക്കാൻ ശാന്തിനഗർ ഷിവൽറി റിക്രിയേഷൻ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പുലിക്കളി, കുമ്മാട്ടിക്കളി, മേളം, വനിതാ അംഗങ്ങളുടെ മെഗാ കൈകൊട്ടിക്കളി, എന്നി പരിപാടികളോടെ ആഘോഷിച്ചു. മേളത്തിനു താളം പിടിച്ചും, ചുവടുവച്ചും ക്ലബ്ബംഗങ്ങൾ ഓണാഘോഷം അവിസ്മരണീയമാക്കി. ക്ലബ്ബ് അംഗങ്ങളുടെ വസതിയിൽ പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു. മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ക്ലബ്ബ് രക്ഷാധികാരി കെ ജി അനിൽകുമാർ, പ്രസിഡന്റ് ബാബു വി.എസ്‌, സെക്രട്ടറി കാർത്തിക് ഗോപാൽ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി,

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top