‘ഓണ തനിമ’ കലാ സാംസ്കാരിക ഘോഷയാത്രയുമായി വിദ്യാർത്ഥികൾ


വെള്ളാനി :
ഓണത്തോടനുബന്ധിച്ച് വെള്ളാനി സെന്‍റ് ഡോമിനിക് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ അണിയിച്ചൊരുക്കി കല സാംസ്കാരിക ഘോഷയാത്രയായ ‘ഓണ തനിമ’ നടത്തി. കാട്ടൂർ സി.ഐ. ആർ ശിവകുമാർ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോബി കെ എൽ, പിടിഎ പ്രസിഡണ്ട് വിനോദ് വി എന്നിവർ സംബന്ധിച്ചു. വെള്ളാനി യിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കാട്ടൂർ, ചിറക്കൽ, കാറളം എന്നിവിടങ്ങളിലൂടെ കടന്നുപോയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top