പി.ആർ. ബാലൻ മാസ്റ്ററെ അനുസ്മരിച്ചു


ഇരിങ്ങാലക്കുട :
ദീർഘകാലം സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയും, കർഷക സംഘം നേതാവും, ഇരിങ്ങാലക്കുടയിലെ ജനകീയ രാഷ്ട്രീയ നേതാവുമായിരുന്ന പി.ആർ. ബാലൻ മാസ്റ്ററുടെ എട്ടാം ചരമദിനാചരണത്തിന്‍റെ ഭാഗമായി സി.പി.എം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി പി.ആർ. ബാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആർ. വിജയ, കെ.പി. ദിവാകരൻ മാസ്റ്റർ, ബാലൻ മാസ്റ്ററുടെ മകൾ ജോളി, വി.എ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ സ്വാഗതവും ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.എസ് സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top