പെരിങ്ങൽകുത്ത്, ചിമ്മിനി ഡാമുകൾ തുറന്നു, കരുവന്നൂർ പുഴയോരത്ത് ജാഗ്രത നിർദേശം


ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പെരിങ്ങൽകുത്ത്, ചിമ്മനി ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റാണ് തുറന്നത്. 202 ക്യൂമെക്‌സ് ജലം ഇതിലൂടെ പുറത്തേക്ക് വിടുന്നുണ്ട്. റിസർവോയറിലെ ജലനിരപ്പ് 419.95 മീറ്റർ ആണ് അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ നിറയാറായ സാഹചര്യത്തിൽ പെരിങ്ങൽകുത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി സ്ലൂയിസ് ഗേറ്റ് തുറക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരുന്നു. ഡാമിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. സ്ലൂയിസ് വാൽവ് തുറന്നതോടെ ഒരു മീറ്റർ മാത്രം ജലവിതാനം ചാലക്കുടി പുഴയിൽ ഉയർന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ രണ്ട് ഷട്ടറുകൾ 5 സെ.മീ. വീതമാണുയർത്തിയത്. ഇത് വഴി സെക്കന്റിൽ 1.85 ഘനമീറ്റർ ജലമാണ് പുറത്തേക്കൊഴുക്കുന്നത്. റിസർവോയറിലെ ജലനിരപ്പ് 74.14 മീറ്റർ ആയ പശ്ചാത്തലാണ് ഷട്ടറുകൾ തുറന്നത്. കരുവന്നൂർ പുഴയോരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top