വിഷരഹിത നാടൻ പഴം പച്ചക്കറികളുടെ ഓണച്ചന്ത കൃഷിഭവന് കീഴിൽ ചന്തക്കുന്നിൽ ആരംഭിച്ചു


ഇരിങ്ങാലക്കുട :
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വി.എഫ്. പി. സി.കെ, ഹോർട്ടികോർപ്പ്, കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്ത സംരംഭത്തോടെ വിഷരഹിത നാടൻ പഴം പച്ചക്കറികളുടെ ഓണച്ചന്ത ഇരിങ്ങാലക്കുട കൃഷിഭവന് കീഴിൽ ചന്തക്കുന്നിൽ ശോഭ സിൽക്സിന് സമീപം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ കുര്യൻ ജോസഫ്, ഗിരിജ കണ്ണമ്പിള്ളി, അൽഫോൻസാ, ശിവകുമാർ, അഡ്വ. വി സി വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി വിപണി ഉത്രാടം ഉച്ച വരെ ഉണ്ടായിരിക്കുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top