ഓണക്കാല തിരക്ക്, ട്രഷറി ഞായറാഴ്ചയും പ്രവർത്തിക്കും


ഇരിങ്ങാലക്കുട :
ഇത്തവണ ഓണം മാസത്തിന്‍റെ ആദ്യപകുതിയിൽ ആയതിനാൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതോടൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നൽകേണ്ടതിനാൽ ട്രഷറികളിലെ ഓണക്കാല തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. ബില്ലുകൾ മാറുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. വിവിധ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ഇന്ന് ഒട്ടേറെ ബില്ലുകൾ മാറുവാൻ വരുന്നതും, തുടർച്ചയായി ബാങ്ക് അവധികൾ വരുന്നതിനാൽ മുൻകൂറായി ഇടപാടുകൾ നടത്താൻ ആളുകൾ എത്തുന്നത് തിരക്കിന് കാരണമാകുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top