മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു


മുരിയാട് :
ന്യായവിലക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ട് മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു. പലവ്യഞ്ജനങ്ങളുടെ വില്പനയാണ് ആരംഭിച്ചത്. വരും ദിവസങ്ങളില്‍ നേന്ത്രപഴം, പച്ചക്കറികള്‍ എന്നിവയുടെ വിപണിയും ആരംഭിക്കും. ഓണച്ചന്ത മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിസരത്ത് ചേര്‍ന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, ബാങ്ക് വൈസ് പ്രസിഡണ്ട് എ.എം.തിലകന്‍, ഡയറക്ടര്‍മാരായ സുരേഷ് മൂത്താര്‍, എ.സി ചന്ദ്രന്‍, ടി.ആര്‍ ദേവരാജന്‍, ജോണ്‍ ഇല്ലിക്കല്‍, സനിത ഷിബു, കെ. കെ രാംദാസ്, ടി.ബി കൃഷ്ണകുമാര്‍, വസന്തകുമാരി അശോകന്‍, സുനിത രവി എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top