രജിസ്ട്രേഷൻ പരിശോധനക്ക് എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുഇരിങ്ങാലക്കുട :
മോട്ടോർ വാഹന വകുപ്പിന്‍റെ രജിസ്ട്രേഷൻ, റീടെസ്റ്റ് പരിശോധനകൾക്ക് എത്തുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ സമീപമുള്ള ഫാദർ ഡിസ്മാസ് റോഡിൽ പാർക്ക് ചെയ്യുന്നത് മൂലം രാവിലെ മുതൽ മണിക്കൂറുകളോളം ഈ മേഖലകളിൽ ഗതാഗതതടസ്സം പതിവാക്കുന്നു. പൊതുവെ വീതികുറഞ്ഞ ഈ റോഡിൽ 50 മുതൽ 100 വാഹനങ്ങൾ വരെ പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ്. പലപ്പോളും റോഡ് വാഹന ഏജൻറ്റുമാരുടെ നിയന്ത്രണത്തിലുമാണ് . രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന ഉച്ച വരെ നീളും.

കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ വഴിക്ക് ഗതാഗത തടസ്സം മൂലം സൈക്കിളിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഒഴിഞ്ഞുകിടക്കുന്ന മൈതാനങ്ങളിലേക്ക് വാഹനപരിശോധന മാറ്റണമെന്ന് ആവശ്യം കാലങ്ങളായി ഉയർന്നിട്ടും ഇതുവരെ അധികൃതർ ഇതുനു ഒരു പോംവഴി കണ്ടെത്തിയിട്ടില്ല. ഇപ്പോൾ ഓണക്കാലം കൂടി ആയതോടെ പുതിയ വാഹങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ നിത്യ കാഴ്ചയാണ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top