ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു


കേന്ദ്ര യുവജനകാര്യ മന്ത്രാലയം ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾ നിശ്ചിത ഫോറത്തിൽ സെപ്റ്റംബർ 2 നകം അപേക്ഷ സമർപ്പിക്കണം. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. 25000 രൂപയും ജില്ലാ കളക്ടർ ഒപ്പിട്ട പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് ജില്ലാ യൂത്ത് ക്ലബ്ബ് അവാർഡ്. അപേക്ഷ ഫോറത്തിനും വിശദാംശങ്ങൾക്കും അയ്യന്തോളിലെ നെഹ്‌റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top