എൽ.എൽ.ബി റാങ്ക് ജേതാവിനെ അനുമോദിച്ചു


ഇരിങ്ങാലക്കുട :
കാലിക്കറ്റ് സർവ്വകലാശാല എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാവ്യ മനോജിനെ എ ഐ എസ് എഫ് – എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സി പി ഐ ടൌൺ ലോക്കൽ സെക്രട്ടറി പ്രസാദ് പൊന്നാട അണിയിച്ചു, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കൃഷ്‌ണ കുമാർ, പ്രസിഡന്റ് വി ആർ രമേഷ്, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ, മണ്ഡലം പ്രസിഡന്റ് മിഥുൻ, ടി കെ സതീഷ് എന്നിവർ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കൈമാപറമ്പിൽ മനോജിന്റെയും വനജയുടെയും മകളാണ് കാവ്യ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top