വഴിയോര മൺപാത്രക്കച്ചവടം നടത്തുന്ന സ്ത്രീയുടെ ഓണക്കച്ചവടത്തിനായി സൂക്ഷിച്ച ഉൽപന്നങ്ങൾ നശിപ്പിച്ച നിലയിൽ


ഇരിങ്ങാലക്കുട :
ടൗൺ ഹാളിനടുത്ത് വഴിയോര മൺപാത്രക്കച്ചവടം നടത്തുന്ന സ്ത്രീയുടെ വിൽപ്പനക്ക് സൂക്ഷിച്ചിരുന്ന ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ച നിലയിൽ. ഓണക്കച്ചവടത്തിനായി ഒരുക്കി വച്ചിരുന്ന  മൺ കലങ്ങൾ, ചട്ടികൾ, ചെറു പത്രങ്ങൾ തുടങ്ങി അറുപതിനായിരം രൂപയുടെ വസ്തുക്കൾ തകർത്ത നിലയിലാണെന്നും കച്ചവടം നടത്തുന്ന കമലം പറഞ്ഞു. ടാർപാലിൻ ഉപയോഗിച്ച് മുട്ടിയിട്ടിരുന്ന മൺപത്രങ്ങളാണ് വെള്ളിയാഴ്ച രാവിലെ തുറന്നു നോക്കിയപ്പോൾ നശിപ്പിച്ച നിലയിൽ കണ്ടത്. പോലീസ് സ്റ്റേഷനിൽ ഇതേക്കുറിച്ചു പരാതി പറഞ്ഞിട്ടും, വെള്ളിയാഴ്ച വൈകുനേരം വരെ അനേഷിക്കാൻ എത്തിയില്ലെന്നും കമലം പറയുന്നു. അടച്ചൊറപ്പില്ലാതെ പുറമ്പോക്കിൽ കച്ചവടം നടത്തുമ്പോൾ ഇതെല്ലം ചിലപ്പോൾ സംഭവിക്കുമെന്നും പോലീസ് പറഞ്ഞതായി ഇവർ പറഞ്ഞു. കടം വാങ്ങിയ പൈസകൊണ്ട് ഓണ വിൽപനക്കായി കൊണ്ടുവന്ന വസ്തുക്കൾ നശിപ്പിച്ച സാമൂഹ്യദ്രോഹികളെ കണ്ടുപിടിക്കാൻ തന്നെ സഹായിക്കാൻ ആരുമില്ല എന്ന സങ്കടത്തിലാണ് വില്പനക്കാരിയിപ്പോൾ . സ്ത്രീയുടെ പരാതി കിട്ടിയിട്ടുണ്ടെന്നും, സംഭവം അന്വേഷിച്ചു വരിയാണെന്നു പോലീസ് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top