പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച സർജിക്കൽ ഐ.സി.യു പ്രവർത്തനം ആരംഭിച്ചു


പുല്ലൂർ :
പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിന്‍റെ ഒന്നാം ഘട്ടം എന്ന നിലയിൽ നവീകരിച്ച സർജിക്കൽ ഐ.സി.യു പ്രവർത്തനം ആരംഭിച്ചു. ഐ.സി.യു വിന്‍റെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോ. കിരൺ തട്ട്ല നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ. റീറ്റ ഉദ്ഘടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി, ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top