എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപകദിനം ആഗസ്റ്റ് 26ന് ആചരിക്കുന്നു


ഇരിങ്ങാലക്കുട :
സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്ഥാപിച്ച എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ആഗസ്റ്റ് 26 സ്ഥാപകദിനമായി ആചരിക്കുന്നു. മൂന്നു മണിക്ക് ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കൻഡറി സ്കൂൾ ന്യൂ ബ്ലോക്ക് ഹാളിൽ നടക്കുന്ന സി ആർ കേശവൻ വൈദ്യർ അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. കെ യു അരുണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഇ കെ മുരളീധരൻ സ്മാരക പ്രഭാഷണവും സാഹിത്യകാരൻ അശോകൻ ചെരുവിൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് എസ് ചന്ദ്രിക എജുക്ഷൻ ട്രസ്റ്റ് ചെയർമാൻ ഡോ.സി കെ രവിയും ട്രസ്റ്റി സി കെ ജിനനും അറിയിച്ചു.

എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കിഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ : എസ് എൻ ടീച്ചേർസ് ട്രെയിനിങ് ഇൻസ്ടിട്യൂറ്റ് (സ്ഥാപിതം 1963), എസ് എൻ സ്കൂൾ (സ്ഥാപിതം 1964), എസ് എൻ ലൈബ്രറി (സ്ഥാപിതം 1972), ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ (സ്ഥാപിതം 1978), കർത്തായിനി മെമ്മോറിയൽ നഴ്സിംഗ് സ്കൂൾ (സ്ഥാപിതം 1982), മതമൈത്രി നിലയം (സ്ഥാപിതം 1993), എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ (സ്ഥാപിതം 1991).

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top