ലോക കൊതുക് ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി അവബോധന പരിപാടി


ഇരിങ്ങാലക്കുട :
ലോക കൊതുക് ദിനാചരണത്തിന്‍റെ ഭാഗമായി പൊറിത്തിശ്ശേരി മഹാത്മ യു.പി. സ്‌കൂളിലെ അധ്യാപകരെയും, വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് സെന്‍റ് ജോസഫ്സ് കോളേജിലെ പകർച്ചവ്യാധി നിയന്ത്രണ ലാബിന്‍റെ സഹകരണത്തോടെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അവബോധന പരിപാടി സംഘടിപ്പിച്ചു.

കൊതുകുകളുടെ ജീവിത ചക്രം, സാങ്ക്രമിക രോഗങ്ങൾ, അതുമൂലമുണ്ടാകുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും ചീഫ് സയന്റിഫിക് ഓഫീസർ ശ്രീദേവ് പുത്തൂർ ക്ലാസെടുത്തു. പരിപാടികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബിന.സി. എ, ഡോ. ബിനു.ടി. വി, സിഡിആർഎൽ ഡയറക്ടർ ഡോ ഇ എം അനീഷ, ബാസില ഹംസ, അനന്യ എം എസ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top