‘ദ ഹെയ്‌റസസ്സ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
91മത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ബഹുമതിക്കായി തിരഞ്ഞെടുക്കപ്പെട്ട പരാഗ്വയന്‍ ചിത്രം ‘ദ ഹെയ്‌റസസ്സ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 23 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. മുപ്പത് വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച രണ്ട് മുതിര്‍ന്ന സ്ത്രീകളിലൊരാള്‍ സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലില്‍ ആകുന്നതോടെ, രണ്ടു പേര്‍ക്കുമിടയിലെ ബന്ധങ്ങളില്‍ ഉടലെടുക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടി. സ്പാനിഷ് ഭാഷയിലുള്ള ചിത്രത്തിന്‍റെ പ്രദർശന സമയം 95 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top