സി.ഐ.എസ്.സി.ഇ കേരള സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ഗേൾസ് ടൂർണമെന്റ് ക്രൈസ്റ്റ് വിദ്യാനികേതനിൽ സമാപിച്ചു


ഇരിങ്ങാലക്കുട :
ഈ വർഷത്തെ ഐ.സി.എസ്.ഇ/ ഐ.എസ്.സി കേരള സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ഗേൾസ് ടൂർണ്ണമെന്‍റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ സമാപിച്ചു. സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം സി.ഐ ബിജോയ് പി ആർ നിർവഹിച്ചു. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സൗത്ത് സോണും, ജൂനിയർ ഗേൾസ് വിഭാഗത്തിൽ സെൻട്രൽ സോണും, സീനിയർ ഗേൾസ് വിഭാഗത്തിൽ സൗത്ത് സോണും ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം സി.ഐ ബിജോയ് പി ആർ നിർവഹിച്ചു. ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ ഫാദർ ജേക്കബ് ഞെരിഞാപിള്ളി, പി ടി ഡബ്ലിയു എ പ്രസിഡന്റ് ജയ്സൺ പാറേക്കാടൻ, സോണൽ കോഡിനേറ്റെർസ് എന്നിവർ സന്നിഹിതരായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപറമ്പിൽ നന്ദി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top