മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരട്ടക്കുട്ടികളുടെ സംഭാവന


ഇരിങ്ങാലക്കുട :
ഭവന സന്ദർശനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സി.പി.ഐ (എം) ഇരിങ്ങാലക്കുട മാർക്കറ്റ് ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തിയപ്പോൾ കുരിശങ്ങാടി കപ്പേളക്ക് സമീപം കുണ്ടുപറമ്പിൽ ജോസിന്‍റെ പേരക്കുട്ടികളായ എഡ്വിൻ ജാക്ക്സൺ, എവിൻ ജാക്ക്സൺ തങ്ങൾക്ക് ലഭിച്ച കൊച്ചു കൊച്ചു സംഖ്യകൾ സ്വരൂപിച്ചുണ്ടാക്കിയ 637 രൂപയുടെ സമ്പാദ്യം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്ററെ ഏൽപ്പിച്ച് മാതൃകയായി. ജിച്ചൻ മങ്കുടിയാൻ, മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി ബെന്നി.സി.വൈ, മാതാപിതാക്കളായ റെൻസി, ജാക്ക്സൺ, കുട്ടികളുടെ അമ്മായി ജയ ജോസ്, ലോക്കൽ സെക്രട്ടറി ഡോ. കെ.പി .ജോർജ്, കുട്ടികളുടെ അപ്പൂപ്പൻ ജോസ് കെ.പി, അമ്മുമ്മ മരിയ ജോസ്, വിൻസെന്‍റ് കോളെങ്ങാടാൻ എന്നിവരും സന്നിഹിതരായിരുന്നു. ഇവർ കാണിച്ച മാതൃകയെ എം.എൽ. എ അഭിനന്ദിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top