വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
കേന്ദ്ര സർക്കാരിന്‍റെ പുതിയ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയും, ഇരിങ്ങാലക്കുട റൂറൽ വനിതാ പോലീസുമായി സഹകരിച്ച് ഗവ. ബോയ്സ് ഹൈസ്ക്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ മോട്ടോർ വാഹന നിയമങ്ങളെ പറ്റി വനിത എസ് ഐ ഉഷ കുട്ടികൾക്ക് ക്ലാസ് എടുത്തു. ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്റ്റസ് ഉഷ, പോലീസ് ഉദ്യോഗസ്ഥ ജൂലി, ടെൽസൻ കോട്ടോളി, ജിസൻ പി.ജെ, നിഥിൻ തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top