തൊഴിലുറപ്പു തൊഴിലാളികളുടെ പദ്ധതി വിഹിതങ്ങൾ വെട്ടികുറക്കുന്ന കേന്ദ്ര നിലപാടിനെതിരെ ധർണ


കല്ലേറ്റുംകര :
മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി സ്കീം പദ്ധതി വിഹിതങ്ങൾ വെട്ടിക്കുറച്ചു തൊഴിലുറപ്പു തൊഴിലാളികളെ നിരാലംബരാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുൻപിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് ഭാഗമായി കല്ലേറ്റുംകര പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ തൊഴിലുറപ്പു യൂണിയൻ മാള ഏരിയ പ്രസിഡന്റ് എം.എസ്. മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജോജോ, നിക്‌സൺ ജോസ്, മുജീബ് എന്നിവർ സംസാരിച്ചു. ഷാജൻ കള്ളിവളപ്പിൽ സ്വാഗതവും സുനിത ശശീന്ദ്രൻ നന്ദിയും പറഞ്ഞു.എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top