കുടിവെള്ള കണക്ഷന് ഭീമമായ ബില്‍ നല്‍കിയ വാട്ടര്‍ അതോററ്റി നടപടി പെര്‍മനന്‍റ് ലോക് അദാലത്ത് ദുര്‍ബലപ്പെടുത്തി


ഇരിങ്ങാലക്കുട :
ഗാര്‍ഹിക കുടിവെള്ള കണക്ഷന് ഭീമമായ തുകയുടെ ബില്‍ നല്‍കിയ വാട്ടര്‍ അതോററ്റിയുടെ നടപടി പെര്‍മനന്‍റ് ലോക് അദാലത്ത് ദുര്‍ബലപ്പെടുത്തി. ശക്തിനഗറില്‍ കൃഷ്ണവിലാസം രാജീവ് അഡ്വ. രാജേഷ് തമ്പാന്‍ മുഖേനെ എറണാകുളം ആസ്ഥാനമായുള്ള പെര്‍മനന്റ് ലോക് അദാലത്തിന് മുമ്പാകെ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. രാജീവിന് ഒക്ടോബർ 6, 2017ല്‍ 45,799 രൂപയും ഡിസംബർ 6, 2017ല്‍ 49,093 രൂപയും ഡിസംബർ 12, 2017ല്‍ 48024 രൂപ യുടെ ബില്ലുകളാണ് വാട്ടർ അതോററ്റി രാജന് നൽകിയത്. ഇതിനെ തുടര്‍ന്ന് വാട്ടര്‍ അതോററ്റിയില്‍ പരാതി നല്‍കിയെങ്കിലും ഫലമില്ലാതായതോടെയാണ് പെര്‍മനന്‍റ് ലോക് അദാലത്തിെനെ സമിപിച്ചത്. പരാതി പരിശോധിച്ച ശേഷം ഇരുകൂട്ടരിൽ നിന്നും തെളിവെടുക്കുകയും ചെയ്തതിന് ശേഷമാണ് ബില്ലുകൾ ദുർബലപ്പെടുത്തിയത്. കൂടാതെ ആവറേജ് മീറ്റര്‍ റീഡിങ്ങ് ആറുമാസത്തേക്ക് എടുത്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കസമയത്തെ ബില്ലുകള്‍ നല്‍കാനും അദാലത്ത് ഉത്തരവിട്ടു.

സെക്യൂരിറ്റിയായി രാജന്‍ വാട്ടര്‍ അതോററ്റിയില്‍ അടച്ചിരുന്ന പതിനായിരം രൂപ ബില്‍ സംഖ്യയിലേക്ക് ചേര്‍ക്കാനും അദാലത്തില്‍ ഉത്തരവുണ്ടായി. എന്നാല്‍ അതിനുശേഷവും ദുര്‍ബലപ്പെടുത്തിയ ബില്ലുകള്‍ കുടിശ്ശികയാണെന്ന് കാണിച്ച് 44, 510 രൂപ കൂടുതലായി അടയ്ക്കാന്‍ ആവശ്യപ്പെട്ട് വാട്ടര്‍ അതോററ്റി പുതിയ ബില്‍ തന്നതായി രാജന്‍ പറഞ്ഞു. 2018 മാര്‍ച്ച് 13ന് മീറ്റര്‍ മാറ്റി വെച്ചിരുന്നു. അദാലത്ത് നിര്‍ദ്ദേശപ്രകാരം ആറുമാസ കാലത്ത് റെക്കോര്‍ഡ് ചെയ്ത് മീറ്റര്‍ റീഡിങ്ങ് കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഡിപ്പോസിറ്റ് പിരീഡിനെ സംബന്ധിച്ച് ബില്‍ തരികയാണ് വേണ്ടത്. അധികമായി നല്‍കിയ പതിനായിരം രൂപ ബില്ലില്‍ വരവുവെയ്ക്കുകയും വേണമെന്ന് രാജന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജന്‍ വാട്ടര്‍ അതോററ്റിക്ക് കത്തുനല്‍കിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top