പ്രളയം തകർത്ത മലബാറിന് മങ്ങാടിക്കുന്നിന്‍റെ കൈത്താങ്ങുമായി വിദ്യാർത്ഥി സംഘം പുറപ്പെട്ടു


ഇരിങ്ങാലക്കുട :
വയനാട്, പാലക്കാട് മേഖലയിൽ പ്രകൃതിക്ഷോഭം നേരിട്ടവർക്കുള്ള മങ്ങാടിക്കുന്നിന്‍റെ സ്‌നേഹവും കരുതലും നിറച്ച മൂന്ന് വാഹനങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ക്യാമ്പസ്സിൽ നിന്നും യാത്രയായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് സമാഹരി ച്ച 15 ലക്ഷത്തോളം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യും. പ്രളയവാർത്ത അറിഞ്ഞയുടൻ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിത്യോപയോഗ സാധനങ്ങളുടെ കളക്ഷൻ സെന്റർ ആരംഭിച്ചിരുന്നു.

പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് നൽകിയാണ് വിദ്യാർത്ഥികളുടെ സംഭാവനകൾ സ്വീകരിച്ചത്. ക്രൈസ്റ്റിലെ കളക്ഷൻ സെന്ററിനെക്കുറി ച്ച് കേട്ടറിഞ്ഞു പൂർവ്വവിദ്യാർത്ഥികളും സഹായഹസ്തവുമായി എത്തി. വയനാട് ജില്ലയിലെ പനമരം, ബത്തേരി, നടവയൽ, മാനന്തവാടി ഭാഗങ്ങളിലെ ആദിവാസി ഊരുകളിലും പാലക്കാട് പാലക്കയം ഭാഗത്തെ ഒറ്റപ്പെട്ട ആദിവാസി സെറ്റിൽമെന്റ് പ്രദേശങ്ങളിലുമാണ് സഹായം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top