രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു


കാട്ടൂർ :
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരണം കാട്ടൂർ മണ്ഡലം 6ാം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുപീടിക സെൻ്ററിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ധീരജ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് തിലകൻ വാലത്ത് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് കമ്മറ്റി അംഗം സി എൽ ജോയ് നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ രാജീവ്ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനം സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി ചാർളി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, സുജ സഞ്ജീവ്കുമാർ, സി.എം ബാബു, വി.സി വർഗ്ഗീസ്, എൽ.ഡിആന്റോ, എം.ആർ ഷാജു, എ.സി സുരേഷ്, ജസ്റ്റിൻ ജോൺ, പി.ജെ തോമസ്, സരസ്വതി ദിവാകരൻ, ശ്രീജ സുരേഷ്‌, തോമസ്‌കോട്ടോളി തുടങ്ങിയവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top