പ്രഥമ ഇ. കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരം കലാനിലയം ഗോപിയാശാന്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുടയിലെ കലാ – സാംസ്ക്കാരികരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഇ. കേശവദാസിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ഇ. കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരം കലാനിലയം ഗോപിയാശാന്. ഇ. കേശവദാസ് മൂന്നുപതിറ്റാണ്ടിലധികം ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച ഇരിങ്ങാലക്കുട ഡോ. കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ളബ്ബിന്‍റെ ആഭിമുഖ്യത്തിലാണ് പുരസ്ക്കാരദാന നടപടികള്‍ നടത്തുന്നത്. കേശവദാസിന്‍റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിക്കുന്ന സെപ്തംബര്‍ 22 , ഞായറാഴ്ച പുരസ്ക്കാരസമര്‍പ്പണം നടത്തുന്നതാണ് . തുടര്‍ന്ന് , കലാനിലയം ഗോപിയടക്കമുള്ള പ്രഗത്ഭര്‍ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top