പെൻഷനർ സംഭാവനയായി നൽകിയ സ്ഥലത്ത് പെൻഷൻ ഭവൻ ഉയരുന്നു


ആളൂർ :
പെൻഷണറായ ആളൂർ സ്വദേശി വി ജി പോൾ മാസ്റ്റർ സംഭാവന നൽകിയ 5 സെന്റ് സ്ഥലത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആളൂർ യൂണിറ്റിന്‍റെ പെൻഷൻ ഭവൻ ഉയരുന്നു. വി ജി പോൾ മാസ്റ്ററും ഭാര്യ റെനി പോളും ചേർന്ന് ഓഫീസ് കെട്ടിടത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ആളൂർ മാള വഴിയിൽ കിണർ സ്റ്റോപ്പിനോട് ചേർന്നാണ് നിർമ്മാണം നടക്കുന്നത്. യൂണിയൻ നേതാക്കളായ സി ഡി രാജൻ മാസ്റ്റർ, വർക്കി ജെ പ്ലാത്തോട്ടം, സദാനന്ദൻ, എ കെ ജോസ്, കെ കെ ദേവസിക്കുട്ടി, ഇ.ടി അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top