കുഞ്ഞുവാവകൾക്ക് കളിപ്പാട്ടവുമായ് ഡി.വൈ.എഫ്.ഐ കളിപ്പാട്ടവണ്ടി ഇരിങ്ങാലക്കുടയിൽ നിന്നും


മാടായിക്കോണം :
പ്രളയത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപെട്ട കുഞ്ഞുവാവകൾക്ക് കളിപ്പാട്ടങ്ങൾ തിരികെ കൊടുക്കാൻ മലപ്പുറത്തേക്കും വയനാട്ടിലേക്കും ഡി.വൈ.എഫ്.ഐ യുടെ കളിപ്പാട്ട വണ്ടികൾ പോവുകയാണ്. കളിപ്പാട്ട ശേഖരണത്തിന്‍റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം മാടായിക്കോണം പി.കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിൽ കുരുന്നുകളിൽ നിന്ന് കളിപ്പാട്ടം ഏറ്റുവാങ്ങി പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, പ്രധാന അദ്ധ്യാപിക എ.കെ. ഷീബ, പി.ടി.എ പ്രസിഡണ്ട് കെ.കെ. സുജേഷ്, നഗരസഭ കൗൺസിലർ പി.വി. പ്രജീഷ്, എം.ബി. രാജു മാസ്റ്റർ, കെ.കെ. ദാസൻ, കെ.ഡി. യദു, അക്ഷയ് മോഹൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top