വിവാഹ വേദിയിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി നവദമ്പതികൾ


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയും എ.ഐ.വൈ.എഫ് പ്രവർത്തകയുമായ നിധീഷ ഷിജു ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുക സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി പി മണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണുശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റ ജോയന്റ് സെക്രട്ടറി ടി കെ സതീഷിന്റെ അനുജത്തിയാണ് നിധീഷ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top