ദുരിതങ്ങൾക്കിടയിലും പ്രതീക്ഷയുടെ ഉണർവ് പകർന്ന ക്യാമ്പിലെ സ്വാതന്ത്ര്യ ദിനാചരണം


എടതിരിഞ്ഞി :
ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നായ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാചരണം അവിസ്മരണീയമായി. മഴക്കെടുതികളിൽ ദുരിതബാധിതരായ ആയിരത്തി അഞ്ഞൂറോളം പേരാണ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിലുള്ളത്. ഒരാഴ്ചയായി കനത്തു പെയ്യുന്ന മഴയിൽ വീടുകളിൽ വെള്ളം കയറിയ നാട്ടുകാർക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ക്യാമ്പിൽ സന്നദ്ധ പ്രവർത്തകരും അധ്യാപകരും സമാജം അംഗങ്ങളും, പി ടി എ പ്രതിനിധികളും, സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ജനപ്രതിനിധികളും അടങ്ങുന്ന വിപുലമായ കൂട്ടായ്മ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇവരുടെയെല്ലാം സാന്നിദ്ധ്യത്തിൽ സ്വാതന്ത്യദിനാചരണം നടത്തിയത് ദുരിതങ്ങൾക്കിടയിലും പ്രതീക്ഷയുടെ ഉണർവു പകരുന്ന വേറിട്ട അനുഭവമായി മാറി.

സ്കൂൾ ഹെഡ്മാസ്റ്റർ പി.ജി. സാജൻ ദേശീയ പതാക ഉയർത്തി.തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങളും പ്രസംഗങ്ങളും അവതരിപ്പിച്ചു. പടിയൂർപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എസ് സുധൻ, സ്കൂൾ മാനേജർ ഭരതൻ കണ്ടേകാട്ടിൽ, പ്രിൻസിപ്പാൾ കെ.എ സീമ,
പി ടി എ പ്രസിഡന്റ് എം.എ ദേവാനന്ദൻ, വാർഡ് മെമ്പർമാരായ കെ.സി ബിജു, ബിനോയ് കോലാന്ത്ര, പി. ശ്രീദേവി ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top