പ്രളയത്തിൽ നനഞ്ഞ രേഖകൾ സംരക്ഷിച്ചു നൽകുന്നു


ഇരിങ്ങാലക്കുട :
 പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകൾ നനഞ്ഞു കുതിർന്നിട്ടുണ്ടെങ്കിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാള വിഭാഗത്തിനു കീഴിലെ മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ സെന്ററിൽ എത്തിച്ചാൽ നനഞ്ഞ രേഖകൾ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നൽകും. യു ജി സി ധനസഹായത്തോടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഈ സെന്ററിൽ ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഏതുതരം രേഖകളും സംരക്ഷിച്ചു നൽകുന്നതാണ്. എല്ലാ പ്രവൃത്തിദിവസങ്ങളിലും 9 മുതൽ 4 വരെ സെന്റർ പ്രവർത്തിക്കുന്നതാണ്. ഇതിനോടകം നിരവധി താളിയോലകളും രേഖകളും സംരക്ഷിച്ചു നൽകിയിട്ടുള്ള ഈ സെന്ററിൽ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. മലയാളം & മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് എന്ന റഗുലർ ബിരുദ കോഴ്സും മലയാള വിഭാഗത്തിനു കീഴിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മലയാള വിഭാഗത്തിലെ ബി വോക് ടീമുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 9495503336

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top