എൻ.ഐ.പി.എം.ആർ ഭാരതത്തിന്‍റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കല്ലേറ്റുംകര :
ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റ്റിൽ ഭാരതത്തിന്‍റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫിസിയോതെറാപിസ്റ്റ് നന്ദകുമാർ എൻ, സോഷ്യൽ വർക്കർ ശ്രീജ സി.എസ്, എ.എസ്.എൽ.പി പദ്മപ്രിയ, സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക നീതു മറ്റു ജീവനക്കാർ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top