ഇരിങ്ങാലക്കുട ഡിവിഷന് കീഴിൽ സമ്പൂർണ്ണ വനിതാ തപാലാഫീസ് പൊയ്യയിൽ പ്രവർത്തനമാരംഭിച്ചു


ഇരിങ്ങാലക്കുട :
കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശപ്രകാരം പോസ്റ്റൽ ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന ഓരോ ഡിവിഷനിലും ഓരോ സമ്പൂർണ്ണ വനിതാ തപാലാഫീസ് പദ്ധതിയിലുൾപ്പെടുത്തി ഇരിങ്ങാലക്കുട ഡിവിഷന് കീഴിൽ പൊയ്യ സമ്പൂർണ്ണ വനിതാ തപാലാഫീസ് പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് വി വി രാമൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, കുട്ടൻ, ശുഭ, മിനി, ആലീസ്, ശബരീഷ് എന്നിവർ സംസാരിച്ചു. പൊയ്യ പോസ്റ്റ് മാസ്റ്റർ ലേഖ സ്വാഗതവും, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഇൻസ്പെക്ടർ ഓഫ് പോസ്‌റ്സ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top