കച്ചേരിപറമ്പിലെ അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്ന് കോടതി ഉടൻ ഒഴിയണം, നാശനഷ്ടങ്ങൾക്ക് ഇനി ദേവസ്വം ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് മുന്നറിയിപ്പ്


ഇരിങ്ങാലക്കുട :
അത്യന്തം അപകടാവസ്ഥയിലായ കച്ചേരിപറമ്പിലെ കെട്ടിടത്തിൽനിന്ന് കോടതി ഉടൻ ഒഴിയണമെന്നും മഴയും മറ്റും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇനിമുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റില്ലെന്നും കൂടൽമാണിക്യം ദേവസ്വം. ബുധനാഴ്ച രാവിലെ ഉണ്ടായ മഴയിലും കാറ്റിലും കച്ചേരി പറമ്പിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിനു മുകളിൽ മരം വീണു നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ കൂടൽമാണിക്യം ദേവസ്വത്തിന്നോട് നിശ്ചിതസമയത്തിനുള്ളിൽ മരം വെട്ടി മാറ്റാൻ നോട്ടീസ് നൽകി. ഇത്തരം പക്ഷംപിടിച്ച് ശാസനാപൂർവ്വമുള്ള കുറിപ്പുകൾക്ക് ഇനിമുതൽ ദേവസ്വം പ്രതികരിക്കുന്നില്ലെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.

2014 ഫെബ്രുവരി 23ന് കൂടൽമാണിക്യം ദേവസ്വത്തിന് കച്ചേരി പറമ്പിലെ പട്ടയം സ്വീകരിച്ചപ്പോൾ അന്നുതന്നെ അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും ആറുമാസത്തിനുള്ളിൽ അവിടെ അന്ന് വരെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ആറു മാസത്തിനുള്ളിൽ മാറി കൊള്ളാമെന്ന് കലക്ടറുടെ സാന്നിധ്യത്തിൽ പറഞ്ഞതാണ്. ട്രഷറി അടക്കം മറ്റു കെട്ടിടങ്ങൾ മാറിയെങ്കിലും ഈ കോടതി ഇതുവരെ മാറിയിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ വെള്ളക്കെട്ട് മൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദേവസ്വം ഒരു ലക്ഷത്തോളം രൂപ ഇവിടെ ചെലവാക്കിയിരുന്നു, ഒരു രൂപ പോലും വാടക ലഭിക്കുന്നില്ല എന്ന കാര്യവും എല്ലാവരും മനസ്സിലാക്കണം. അതിനാൽ ഇനിമുതൽ കച്ചേരി പറമ്പിൽ ഉണ്ടാവുന്ന ഏതൊരു നാശനഷ്ട ത്തിനും കൂടൽമാണിക്യം ദേവസ്വത്തിന് ഉത്തരവാദിത്വം ഇല്ലെന്ന് അറിയിക്കുന്നതായി ദേവസ്വം ചെയർമാൻ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top