ഇരിങ്ങാലക്കുടയിൽ 101.4 മില്ലി മീറ്റർ മഴ, ഹരിപുരം ബണ്ടിൽനിന്നുള്ള വെള്ളം കാക്കാത്തുരുത്തി റോഡിൽ ഉയരുന്നു


ഇരിങ്ങാലക്കുട :
ചൊവ്വാഴ്ച രാത്രിയോടെ ശക്തമായ മഴ പെയ്യാന്‍ ആരംഭി ച്ച ഇരിങ്ങാലക്കുട മേഖലയിൽ, ഓറഞ്ച് അലെർട് പ്രഖ്യാപിച്ച ബുധനാഴ്ചയും മഴ തുടരുന്നു. 101.4 മില്ലി മീറ്റർ മഴ രാവിലെ രേഖപ്പെടുത്തി. ഹരിപുരം കെ എൽ ഡി സി ബണ്ടിൽനിന്നുള്ള വെള്ളം ചേലൂർ പൂച്ചക്കുളം മുതൽ കാക്കാത്തുരുത്തി വരെയുള്ള റോഡിൽ പലയിടത്തും ഉയർന്നതിനെത്തുടർന്ന് ചെറു വാഹനങ്ങൾക്ക് പോകാൻ പറ്റാത്തനിലയിൽ തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇതിനിടയിൽ രാവിലെ ചെലൂരിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കെ എൽ ഡി സി ബണ്ടിൽ ചോർച്ചയുള്ള ചീപ്പുകൾ ഉടനടി അടച്ചില്ലെങ്കിൽ ഈ മേഖല പൂർണ്ണമായും വെള്ളത്തിനടിയിലാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പോലീസ് സംഭവസ്ഥത്തെത്തി ഗതാഗതം സുഗമമാക്കി. നല്ല ശക്തിയിലുള്ള വെള്ളപാച്ചിലാണ് ഇവിടെ. കഴിഞ്ഞ വർഷവും ഹരിപുരത്തെ കെ എൽ ഡി സി ബണ്ട് കരകവിഞ്ഞാണ് ഈ പ്രദേശം പ്രളയത്തിലായത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top