ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്ന ശൂർപ്പണഖാങ്കം കൂടിയാട്ടം സമാപിച്ചു


ഇരിങ്ങാലക്കുട :
15 വർഷങ്ങൾക്കു ശേഷം കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നിണത്തോടുകൂടിയ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശൂർപ്പണഖയുടെ വിരൂപീകരണത്തിലൂടെ രാവണാദി രാക്ഷസന്മാരോട് ഉണ്ടാകുന്ന വിരോധം രാവണന്‍റെ നിഗ്രഹത്തിലൂടെ ലോകോപകാരമാകുന്ന പ്രവൃത്തിയാകും എന്ന് ശ്രീരാമൻ ആശംസിച്ച് കൂടിയാട്ടം മുടിയക്കിത്ത ചെയ്ത് അവസാനിപ്പിച്ചു. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ ശൂർപ്പണഖയായി, അമ്മന്നൂർ രജനീഷ് ചാക്യാർ ശ്രീരാമനായും ഡോ. അപർണ്ണ നങ്ങ്യാർ ലളിതയായും അമ്മന്നൂർ മാധവ് ചാക്യാർ ലക്ഷ്മണനായും അരങ്ങത്ത് വന്നു. ഉണ്ണികൃഷ്ണൻ നമ്പ്യാർ, ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ്. പി.ചാക്യാർ, ശ്രീജിത്ത് നമ്പ്യാർ, ശ്രീരാം നമ്പ്യാർ മിഴാവ്. ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ താളം. കലാ. സതീശൻ ചുട്ടി. വിജയൻ മാരാർ ഇടയ്ക്ക. എന്നിവർ പിന്നണിയായി. കൂടൽമാണിക്യം ദേവസ്വത്തിന്‍റെ അനുവാദത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസമിതിയാണ് കൂടിയാട്ടം സംഘടിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top