തെക്കേ താണിശ്ശേരിയിൽ 260 ഓളം വീടുകൾ 4 ദിവസങ്ങളായി വെള്ളത്തിൽ, കെ എൽ ഡി സി ബണ്ടിൽ ജിയോ ചാക്കുകൾ ഇട്ട് ഉയരം കൂട്ടും


താണിശ്ശേരി :
കെ.എൽ.ഡി.സി. ബണ്ടിന്‍റെ ഉയരം കുറഞ്ഞ ഭാഗങ്ങളിലൂടെ വെള്ളം പുറത്തേക്ക് തള്ളി പടിയൂർ, കാട്ടൂർ , കാറളം പഞ്ചായത്തുകളുടെ പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ചൊവാഴ്ച രാവിലെ കെ.എൽ.ഡി.സിയിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കളക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അടിയന്തിരമായി ഇന്നുതന്നെ ബണ്ടിൽ ജിയോ ചാക്കുകൾ ഇട്ട് ഉയരംകൂട്ടാൻ തീരുമാനമായി. മുള, പനമ്പ്, എന്നിവ കെട്ടി അതിൽ ജിയോ ചാക്കുകൾ സ്ഥാപിക്കാനാണ് നീക്കം.

കെ.എൽ.ഡി.സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽകുമാർ തെക്കേ താണിശ്ശേരി ഹരിപുരം പാലത്തിലെ തെക്ക് ബണ്ട് മുതൽ കൊതറകെട്ട് വരെ ബണ്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ പല ഭാഗങ്ങളിലും പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സ്ലൂയിസുകളിലൂടെയും വെള്ളം തള്ളിപ്പോകുന്നുണ്ട്. അതോടൊപ്പം ബണ്ട് കവിഞ്ഞ് ഇരുവശത്തുകൂടിയും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുണ്ട്. ആറോളം ചീപ്പുകളിലെ പലകകൾ നശിച്ചതിനെത്തുടർന്ന് വെള്ളം വളരെയധികം ഒഴുകി പോകുന്നുണ്ട് . ഇതാണ് തിങ്കളാഴ്ചയും ചൊവാഴ്ചയും മഴകുറഞ്ഞീട്ടും പ്രദേശത്ത് വെള്ളം കയറിക്കൊണ്ടിരിക്കുന്നത് കെ.എൽ.ഡി.സി. കനാലിൽനിന്നുള്ള വെള്ളമാണെന്നാണ് ജനം ആരോപിക്കുന്നത്. അടിയന്തരമായി പലകകൾ വാങ്ങി ചീപ്പുകൾ അടക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും, ബണ്ടിൽ വെള്ളം നിറഞ്ഞൊഴുകുമ്പോൾ ചീപ്പുകൾ പെട്ടന്ന് അടച്ചാൽ ഒരുപക്ഷെ ബണ്ട് പൊട്ടൻ സാധ്യതയുടെന്ന തിരിച്ചറിവിൽ ഈ നീക്കം വേണ്ടെന്നു വെക്കുകയായിരുന്നു. വെള്ളം കുറയുമ്പോൾ പലകകൾ സ്ഥാപിക്കും. പടിയൂർ ബ്ലോക്ക് പ്രസിഡന്റ്റും കർഷക സംഘം പ്രെസിഡന്റുമായ രാധാകൃഷ്ണൻ, കാറളം പഞ്ചായത്ത് വാർഡ് 10 മെമ്പർ ശ്രീജിത്ത്, കർഷക സംഘം ഭാരവാഹികളായ ഹംസ, ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിലാണ് കെ.എൽ.ഡി.സി ബണ്ടിൽ പരിശോധന നടത്തിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top