പോലീസ് സ്റ്റേഷനും വെള്ളത്തിൽ


കാട്ടൂർ :
 കാട്ടൂർ മാർക്കറ്റ് കവലയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കാട്ടൂർ പോലീസ് സ്റ്റേഷനും. കഴിഞ്ഞ വർഷവും പോലീസ് സ്റ്റേഷൻ പ്രളയത്തിൽ മുങ്ങിയിരുന്നു. മുപ്പതിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. യൂണിഫോമിൽ സ്റ്റേഷനിൽ വരുവാനും പോകുവാനും ബുദ്ധിമുട്ടുണ്ട് . അടിയന്തരമായി പോകുവാനായി വാഹനം പാർക്ക് ചെയ്യുവാനും ഇപ്പോൾ സാധിക്കുന്നില്ല. ഇത്തവണ സ്റ്റേഷന് ചുറ്റും വെള്ളം കയറിയിട്ടുണ്ട്. അവശ്യ വസ്തുക്കൾ ഒന്നാം നിലയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു ദിവസമായി മഴ മാറിനിന്നിട്ടും കാട്ടൂരിൽ വെള്ളം ഇറങ്ങാത്തത്‌ ആശക പരത്തുന്നുണ്ട് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top