മഴ വിട്ടുനിന്നിട്ടും കാട്ടൂർ മേഖലയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല


കാട്ടൂർ :
രണ്ടുദിവസം മഴ വിട്ടുനിന്നിട്ടും കാട്ടൂർ മേഖലയിൽ വെള്ളം കൂടിയ പ്രദേശങ്ങളിൽനിന്ന് വെള്ളക്കെട്ട് ഒഴിയുന്നില്ല. വീടുകളും റോഡുകളും സ്ഥാപനങ്ങളും വെള്ളക്കെട്ടിന്‍റെ ദുരിതത്തിലാണ്. കാട്ടൂർ ബസ്സ്റ്റാൻഡ്, മുനയം, പോലീസ് സ്റ്റേഷൻ പരിസരം, ഏരെക്കൊച്ചാൽ, വലകഴ ഭാഗങ്ങളിലാണ് വെള്ളക്കെട്ടിന്‍റെ രൂക്ഷത. കാട്ടൂർ ബുസ്റ്റൻഡ് പരിസരങ്ങളെയും പോലീസ് സ്റ്റേഷൻ ഭാഗത്തെയും സ്ഥാപനങ്ങളിൽ വെള്ളം കയറിയത് ചൊവാഴ്ചയും ഇറങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ മഴ കനക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തെപ്പോലെ വെള്ളം കൂടുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിനിടെ നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചുകൊണ്ട് കാട്ടൂർ തെക്കുമ്പാടം ഭാഗത്തേക്ക് താണിശേരി ഹരിപുരം മുതൽ കൂത്തുമാക്കൽ ഷട്ടർ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ പല ഭാഗങ്ങളിലും കെ.എൽ.ഡി.സി. ബണ്ടിന്റെ ഉയരം കുറഞ്ഞ ഭാഗങ്ങളിലൂടെ ചൊവാഴ്ചയും വെള്ളം പുറത്തേക്ക് തള്ളുകയാണ്. പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സ്ലൂയിസുകളിലൂടെയും വെള്ളം ഒഴുകിവരുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top