നഗരസഭ പരിധിയിൽ 6 ദുരിതാശ്വാസ ക്യാമ്പുകളിൽ 462 കുടുംബങ്ങളിലെ 1481 പേർ


ഇരിങ്ങാലക്കുട :
പ്രളയക്കെടുതിയിൽപെട്ട 462 കുടുംബങ്ങളിലെ 1481 പേർ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ 6 ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നു. ഇതിൽ 616 പുരുഷന്മാർ, സ്ത്രീകൾ 616 പേർ, കുട്ടികൾ 249 പേർ. മൂർക്കനാട് സെന്റ് ആന്റണീസ് എൽപി സ്കൂൾ ക്യാമ്പിൽ 117 കുടുംബങ്ങളിൽ നിന്നായി 366 പേർ, മാപ്രാണം സെന്റ് സേവ്യേഴ്സ് എൽപി സ്കൂൾ ക്യാമ്പിൽ 97 കുടുംബങ്ങളിൽ നിന്നായി 312 പേർ, കരുവന്നൂർ പ്രിയദർശിനി ഹാളിൽ 27 കുടുംബങ്ങളിൽ നിന്നായി 74 പേർ, ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂൾ ക്യാമ്പിൽ 71 കുടുംബങ്ങളിൽ നിന്നായി 213 പേർ, കാട്ടുങ്ങച്ചിറ ലിസിയൂസ് യുപി സ്കൂൾ ക്യാമ്പിൽ 72 കുടുംബങ്ങളിൽ നിന്നായി 295 പേർ , താണിശ്ശേരി അസീസി കോൺവെന്റ് ക്യാമ്പിൽ 78 കുടുംബങ്ങളിൽ നിന്നായി 221പേർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top