ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സഹായത്തിനായി മുകുന്ദപുരം താലൂക്ക് ഓഫീസില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു


ഇരിങ്ങാലക്കുട :
പ്രളയത്തിലകപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സഹായിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനായി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസില്‍ കളക്ഷന്‍ സെന്ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍  04802825259 . കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇരിങ്ങാലക്കുടയിലെ സന്നദ്ധപ്രവര്‍ത്തകരുടെ യോഗത്തിലാണ് കളക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനകം തുടങ്ങിയിട്ടുള്ള 45 ദുരിതാശ്വാസ ക്യാമ്പിലേക്കും ആവശ്യമായ വോളണ്ടിയര്‍മാരെ കൊടുക്കാനും യോഗം തീരുമാനിച്ചു. 30 തില്‍പരം സന്നദ്ധസംഘടനകളില്‍ നിന്ന് നൂറോളം വോളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയത് കഴിഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തഹസില്‍ദാര്‍മാരെ സഹായിക്കുന്നതിനായി സന്നദ്ധതസംഘങ്ങളുടെ ഗ്രൂപ്പും രൂപീകരിച്ചു. യോഗത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനൻ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു, ഭൂരേഖ തഹസില്‍ദാര്‍ എ.ജെ.മേരി എന്നിവര്‍ സംസാരിച്ചു. സന്നദ്ധസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂവിഷ് മുരളി, ഷെയ്ക് ദാവൂദ്, ഷബീര്‍ വെള്ളാങ്കല്ലൂര്‍, എന്നിവരെ ചുമതലപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top