റോഡുകളിൽ പലതിലും വെള്ളം കയറി തുടങ്ങിയെങ്കിലും പ്രധാന റോഡുകൾ സുരക്ഷിതം

മുരിയാട് കായലിൽ ക്രമാതീതമായി വെള്ളം ഉയർന്നെങ്കിലും തൊമ്മാന വഴി പോകുന്ന പോട്ട ഇരിങ്ങാലക്കുട സംസ്ഥാനപാത സുരക്ഷിതമാണ്. പാതയിൽ വെള്ളം കയറിയെന്ന പ്രചാരണം തെറ്റാണ്


ഇരിങ്ങാലക്കുട :
ഞായറാഴ്ച രാവിലെ വരെ ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് 147 മില്ലിമീറ്റർ മഴ. ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ പലതിലും വെള്ളം കയറി തുടങ്ങിയെങ്കിലും ഗതാഗതത്തിന് തടസ്സം ഇല്ല. മുരിയാട് കായലിൽ ക്രമാതീതമായി വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും തൊമ്മാന വഴി കടന്നുപോകുന്ന ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാത സുരക്ഷിതമാണ്. ഈ പാതയിൽ വെള്ളം കയറിയെന്ന പ്രചാരണം തെറ്റാണ്. തൊമ്മനയിൽ നിന്ന് കെ.എൽ.ഡി.സി ബണ്ട് ആരംഭിക്കുന്നിടത്ത് ബണ്ട് പൂർണമായി വെള്ളത്തിനടിയിലായി.

കാട്ടൂർ മുനയം റോഡ്, ഞായറാഴ്ച വെള്ളം കയറിയപ്പോൾ

ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാന പാതയിൽ പലയിടത്തും വെള്ളകെട്ടുണ്ടെങ്കിലും ഗതാഗതത്തിന് തടസ്സം ഇല്ല. ഇരിങ്ങാലക്കുടയിൽ നിന്നും കാട്ടൂർ, കാറളം, ആമ്പലൂർ, മാള കൊടുങ്ങലൂർ, തൃശൂർ ഭാഗത്തേക്കും ഗതാഗതത്തിന് തടസ്സം ഇല്ല. ഞായറാഴ്ച രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയായിരുനെങ്കിലും ഒൻപതരയോടെ വീണ്ടും മഴ കനത്തു തുടങ്ങി. കാട്ടൂർ ഭാഗത്ത് പൊട്ടക്കടവ് പാലം മുതൽ പോലീസ് സ്റ്റേഷൻ വരെയും , അൽബാബ് സ്കൂൾ മുതൽ സൽക്കാര വരെയും വെള്ളം ഉയർന്നിട്ടുണ്ട്. മുനയം ദീപിലെ നിവാസികളെ വെള്ളം കയറിത്തുടങ്ങിയതു മൂലം ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. കാട്ടൂർ, എടത്തിരുത്തി, കരാഞ്ചിറ മേഖല കഴിഞ്ഞ പ്രളയത്തിൽ ഏറെ ദുരിതം ഏറ്റുവാങ്ങിയ പ്രദേശങ്ങളാണ്, അതിനാൽ തന്നെ ജനങ്ങൾ മുൻകരുത്തലിലാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top