ഇരിങ്ങാലക്കുടയിൽ 141 മില്ലിമീറ്റർ റെക്കോർഡ് മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു, ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു


ഇരിങ്ങാലക്കുട :
അതിശക്തമായ 141 മില്ലിമീറ്റർ മഴ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ഒറ്റദിവസം രേഖപ്പെടുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് 115 മില്ലിമീറ്റർ മുതൽ 204.5 മി.മീ. വരെ മഴയെയാണ് അതിശക്തമായത് എന്ന് പറയുന്നത്. പടിയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ചെട്ടിയാൽ ഭാഗത്തുനിന്നും നാലു കുടുംബങ്ങൾ , പത്തനങ്ങാടി ഭാഗത്തുനിന്നും നാലു കുടുംബങ്ങൾ, കാക്കാത്തുരുത്തിയിൽനിന്നും 2 കുടുംബങ്ങൾ എന്നിവർ ക്യാമ്പിലെത്തിച്ചേർന്നിട്ടുണ്ട്.

തോടുകളിൽ വെള്ളം കരകവിയുന്ന സ്ഥിതിയുണ്ട്. തൊമ്മന , മുരിയാട്, ആനന്ദപുരം, കാറളം, എന്നിവടങ്ങളിൽ പാടങ്ങൾക്ക് സമീപം വെള്ളം ഉയർന്നിട്ടുണ്ട്. ഇതെല്ലം പെയ്ത്തു വെള്ളമാണ് , അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഒഴുകി വെള്ളത്തിന്‍റെ നിരപ്പ് കുറയും എന്ന ആശ്വാസത്തിലാണ് സമീപവാസികൾ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top