ആളൂർ ഗ്രാമപ്പഞ്ചായത്തിൽ ‘കുടുംബശ്രീ മാട്രിമോണി’ തുടക്കം കുറിച്ചു


കല്ലേറ്റുംകര :
ആളൂർ ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീ മാട്രിമോണി എന്ന നൂതന സംരംഭം തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി ജെ നിക്സൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത സുബ്രഹ്മണ്യൻ , സി ഡി എസ് ചെയർപേഴ്സൺ രതി സുരേഷ് , പോർക്കുളം മാട്രിമോണി സംരംഭക സിന്ധു, വാർഡ് മെമ്പർമാരായ കെ എം മുജീബ്, ഷാജൻ കള്ളിവളപ്പിൽ, ഉഷ ബാബു, ഹെലൻ ചാക്കോ, സാവിത്രി രമണൻ, കൊച്ചുത്രേസ്യ ദേവസ്സി , സി ഡി എസ്മെമ്പർമാർ ,ബ്ലോക്ക്‌ കോർഡിനേറ്റമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top