വീടുകളിലെ മാലിന്യ സംസ്കരണം – അവബോധന ക്ലാസ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
വീടുകളിലെ മാലിന്യ സംസ്കരണം എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ് കെ ഡി ക്ലാസ് നയിച്ചു. പുതിയതായി എൻ.എസ്.എസ് അംഗത്വം എടുത്തവരുടെ എൻറോൾമെൻറ്, പച്ചക്കറി വിത്ത് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടിവി, ബാസില ഹംസ, ആതിരാ കൃഷ്ണൻ, ശ്രീലക്ഷ്മി യു ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top