‘ഉഡാൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രമായ ‘ഉഡാൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. ബോർഡിംഗ് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് നാട്ടിൽ കർക്കശക്കാരനായ പിതാവിന്‍റെ അടുത്തേക്ക് എത്തുന്ന 17 കാരനായ രോഹന്‍റെയും അർധ സഹോദരനായ ആറു വയസ്സുള്ള അർജ്ജുന്‍റെയും കഥയാണ് ചിത്രം പറയുന്നത്. പ്രദർശന സമയം 138 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top