സെന്‍റ് ജോസഫ്‌സ് കോളേജിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചുഇരിങ്ങാലക്കുട :
സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും തൃശ്ശൂർ ഐ.എം.എ. ബ്ലഡ് ബാങ്കുമായി സഹകരിച്ച് കോളേജിൽ രക്തഗ്രൂപ്പ് നിർണ്ണയവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥൻ ഡോ. എസ് എം ബാലഗോപാൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി.വി, ഡോ. സിസ്റ്റർ ഫ്ലവറിറ്, ബാസില ഹംസ, അനഘ ടി ബെന്നി, മഞ്ജുഷ മധുമോഹൻ, ശ്രീലക്ഷ്മി.യു എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന്‍റെ ഭാഗമായി എക്സിബിഷനും സംഘടിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top