ഇരിങ്ങാലക്കുടയിൽ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ


ഇരിങ്ങാലക്കുട :
വ്യാഴാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയും കാറ്റിനെയും തുടർന്ന് ഇരിങ്ങാലക്കുട മേഖലയിൽ നാശനഷ്ടങ്ങൾ. പലയിടത്തും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പോസ്റ്റുകൾ ഒടിഞ്ഞു വൈദ്യുതിബന്ധം താറുമാറായി. പുല്ലൂർ സംസ്ഥാന പാതയിൽ പുളിഞ്ചുവടിൽ മരം വീണു ഗതാഗത തടസപ്പെട്ടു. വെസ്റ്റ് കോമ്പാറ തെക്കുട്ട് അരവിന്ദാക്ഷന്‍റെ പറമ്പിലെ മഹാഗണി മരം കാറ്റിൽ കടപുഴകി അയൽവാസിയുടെ വീടിനുമുകളിൽ പതിച്ചു. ഉണ്ണായിവാരിയർ കലാനിലയം റോഡിനിനു സമീപം മരം വീണു ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. ആനന്ദപുരം മുരിയാട് മേഖലയിൽ രാവിലത്തെ കാറ്റിൽ പലയിടത്തും മരങ്ങളും തെങ്ങും കടപുഴകി വീണു. തൃശൂർ ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടും വെള്ളിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും കനത്ത മഴക്കും കാറ്റിനും സാധ്യതയുമുണ്ട്. കഴിഞ്ഞ 3 ദിവസങ്ങളായി തുടർച്ചയായി ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് 215.6 മില്ലി മീറ്റർ മഴയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top