ജമ്മുകാശ്മീരിനെ രണ്ടാക്കിയ ജനാധിപത്യഹത്യക്കെതിരെ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ പ്രകടനം


ഇരിങ്ങാലക്കുട :
ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കി ജമ്മുകാശ്മീരിനെ രണ്ടാക്കിയ ജനാധിപത്യഹത്യക്കെതിരെ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ പ്രകടനവും ആല്‍ത്തറയ്ക്കല്‍ പൊതുയോഗവും നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ കെ.യു അരുണന്‍ എംഎല്‍എ, പി മണി, ടി കെ സുധീഷ്, അഡ്വ കെആര്‍ വിജയ, സിദ്ധാര്‍ത്ഥന്‍ പട്ടേപാടം എന്നിവര്‍ സംസാരിച്ചു.വിഎ മനോജ്കുമാര്‍ സ്വാഗതവും രാജു പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top